The other side..

Hello, good morning, Anusha here.. She announced herself on the phone, locking the car behind her. It’s 8:30 in the morning and the daily meeting has just started, thus beginning her work day. She put herself on mute and rushed to the building trying to balance the laptop bag and the bag with pumping accessories on both shoulders while keeping the phone still close to her ears. It would be a few minutes before its her turn to speak again to give an update on her last days efforts and she could possibly reach her desk before that provided there is no queue at the revolving door to enter the building. That would also give her some time to try and remember what she did yesterday at work. It has only been a week since she started back at work after maternity leave and is yet adjust to the new schedule both physically and emotionally. It has not been an easy decision to be away from her 16 week old baby for close to 9 hours every day. She had went over it countless number of times in her head. Should I or should I not. Finance was not a major concern as they could very well do a little bit more than survive just on her husbands income. She could always get back to work after 2 or 3 years once the baby is a little older. Well at least that’s what everyone was suggesting her. But she wasn’t sure. 

ഒരു കൊച്ചു നൊന്പരം

ഇവിടെ ഇരുന്നാൽ നിരത്തിലൂടെ പോകുന്നവരെയെല്ലാം കാണാം. എത്ര നാളായി കാണും ഈ ഇരിപ്പ് തുടങ്ങിയിട്ട്. അഞ്ചു വര്ഷം. അതോ ആറോ. രാവിലെ എഴുന്നേറ്റാൽ പിന്നെ വൈകിട്ട് അച്ഛൻ ജോലി കഴിഞ്ഞു തിരിച്ചെത്തും വരെ ഇവിടെത്തന്നെയാണ്. ഇടക്കെങ്ങാനും രണ്ടോ മൂന്നോ തവണ അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാലായി. പതിനാറാമത്തെ വയസിലാണ് കാലുകൾ നഷ്ടപ്പെട്ടത്. ആക്സിടെന്റായിരുന്നു. ഇപ്പോൾ ഇരുപത്തൊന്നു വയസ്സായെന്നാണ് അച്ഛൻ പറയുന്നത്. നീണ്ട അഞ്ചു വർഷങ്ങൾ. ഈ നഗരത്തിന്റെ ഇടിപ്പുകൾ ഹൃദയത്തിൽ ഏറ്റു വാങ്ങി ഈ ജനലരികിൽ ഞാൻ ഇരിക്കുകയായിരുന്നു. ഓർക്കുമ്പോൾ വിശ്വസിക്കാൻ കഴിയുന്നില്ല.
ആക്സിടെന്ടു കഴിഞ്ഞിട്ട് കുറേക്കാലം വിധിയോടു പൊരുത്തപ്പെടാൻ മനസ്സു തയ്യാറായില്ല. അച്ഛന്റെ എല്ലാ സ്വപ്നങ്ങളും ഈ ഏക മകളിലായിരുന്നു. ജീവന കവർന്നെടുക്കാൻ തുനിയാതിരുന്ന വിധിയെ പഴിച്ചു കൊണ്ട് ദിവസങ്ങൾ തള്ളി നീക്കി. പിന്നീടെന്നോ താഴെ നിരത്തിലൂടെ പോകുന്ന മനുഷ്യരെയും വാഹനങ്ങളെയും പരിചയപ്പെട്ടു. അവരോട് മനസ്സുകൊണ്ട് സംവദിക്കുന്നത് ഒരു ഹരമായി മാറി. സമയം പോകുന്നത് അറിയാറില്ല. നിരത്തിലൂടെ പോകുന്ന ഓരോ മനുഷ്യരായും വല്ലാത്തൊരു ഹൃദയ ബന്ധമാണ്. പലരുടേയും യദാർത്ഥ പേരറിയില്ലെങ്കിലും മനസ്സിൽ എല്ലാവർക്കും ഓരോ പേരിട്ടിട്ടുണ്ട്. എന്നും രാവിലെ ആറു മണിയോടുകൂടി പാൽക്കാരൻ രാമു പോകും. രാമുവിനെ പണ്ടേ പരിചയമുണ്ട്. എന്നും മുകളിലേക്ക് നോക്കി ഒരു പുഞ്ചിരി സമ്മാനിക്കാൻ അയാൾ മറക്കാറില്ല. പിന്നീട് ദൂരെ എവിടെയോ ജോലിക്ക് പോകുന്ന ചന്ദ്രശേഖരൻ അങ്കിൾ. അങ്കിളിനു എപ്പോഴും ധൃതിയാണ്. മറ്റാരെയും ശ്രദ്ധിക്കാൻ അങ്കിളിനു സമയമില്ല. പിന്നെ ഡാൻസ് ക്ലാസ്സിൽ പോകുന്ന മീര. മീര രാവിലെ ഇറങ്ങി ഒരോട്ടമാണ്. എന്നും. ഇപ്പോഴും കുട്ടിത്തം വിട്ടു മാറിയിട്ടില്ല.
പിന്നെ സ്കൂട്ടറിൽ പോകുന്ന സതീഷും ഭാര്യയും. അവരുടെ കല്യാണം കഴിഞ്ഞിട്ട് കുറച്ചേ ആയുള്ളൂ. അതിനു മുൻപ് സുരേഷ് സ്കൂട്ടറിലും ഭാര്യ ലത ബസിലുമായിരുന്നു പോയിക്കൊണ്ടിരുന്നത്. സത്യത്തിൽ അവരുടെ പ്രണയം പൂത്തുലഞ്ഞത് എന്റെ കണ്മുന്പിലായിരുന്നു. രാവിലെ സുരേഷിനെ കാത്തു ലത ബസ്‌ സ്റ്റോപ്പിൽ നിൽക്കും. പരസ്പരം ഒരു പുഞ്ചിരി കൈമാറും. പതുക്കെ അവരുടെ സൗഹൃദം വളർന്നു. പിന്നീടൊരിക്കൽ അച്ഛനാണ് പറഞ്ഞത് ലതച്ചേച്ചിയുടെ കല്യാണമാണെന്ന്. ആരാണ് കല്യാണം കഴിച്ചതെന്ന് സ്കൂട്ടറിൽ ഒരുമിച്ചു പോകുന്നത് കണ്ടപ്പോഴാണ് മനസിലായത്. ഒരു പക്ഷെ അവരെപ്പോലെ തന്നെ ഞാനും സന്തോഷിച്ചു കാണും. ഇനിയൊരിക്കൽ ആ സ്കൂട്ടറിന്റെ മുൻപിൽ ഒരു കുട്ടിയുണ്ടാകും. ഓർക്കുമ്പോൾ ചിരി വരുന്നു. പിന്നെ വലിയ ഗമയോടെ കാറിൽ പോകുന്ന മേരിയാന്റി. ഇടയ്കിടക്ക് താഴത്തെ ബ്യൂട്ടി പാർലറിൽ കയറിപ്പോകുന്നത്‌ കാണാം. അവരെ കണ്ടാൽ തോന്നും ഈ ലോകം മുഴുവനും അവരുടെ കാല്ക്കീഴിലാണ് എന്ന്.
പിന്നെ എല്ലാ വ്യാഴാഴ്ചകളിലും കളിപ്പാട്ടങ്ങളുമായി വരുന്ന നായാടി. ഏതു നാട്ടുകാരനാണോ എന്തോ. അങ്ങനെ എത്രയെത്ര പേർ. ചിലരൊക്കെ തീർത്തും അപരിചിതരാണ്. ഒന്നോ രണ്ടോ ദിവസത്തേക്ക് ഇവിടെ വന്നു മടങ്ങി പോകുന്നവർ.
അഞ്ചു വര്ഷം കൊണ്ട് ഈ നഗരത്തിന്റെ മുഖഛായ തന്നെ മാറിപ്പോയി. ഇപ്പോഴിവിടെ വല്ലാത്ത തിരക്കാണ്. ഒരു മാറ്റവും ഇല്ലാത്തതായി ഞാൻ മാത്രമുണ്ട് ഈ നഗരത്തിൽ. ഒരു പക്ഷെ അച്ഛനും. ഇനിയെത്ര നാൾ. അതൊരു ഉത്തരമില്ലാത്ത ചോദ്യമാണ്. നഗരക്കാഴ്ചകൾ മടുക്കുന്ന്ന ഒരു കാലം വന്നാൽ? പിന്നീട് ഞാൻ എന്ത് ചെയ്‌യും ? അച്ഛനൊരു ഭാരമായി ഇങ്ങനെ.. കണ്ണുനീർ തടുത്തു നിർത്താൻ കഴിയുന്നില്ല. കരയാം മതിയാവോളം. ആരോ വരുന്നുണ്ട് മുകളിലേക്ക്. ഈശ്വരാ അച്ഛനായിരിക്കും. മുഖം മറയ്ക്കാൻ അവസരം കിട്ടിയില്ല. അച്ഛൻ കണ്ടു കഴിഞ്ഞു. അടുത്ത് വന്നു തലയിൽ തലോടി. നിയന്ത്രിക്കാൻ പറ്റിയില്ല. അച്ഛന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് കരഞ്ഞു.. എങ്ങലടിച്ച്.. കുറെ നേരം കഴിഞ്ഞു മുഖമുയർത്തി നോക്കിയപ്പോൾ അച്ഛന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു. സാരമില്ല അച്ഛാ.. കരയാതെ.. എനിക്ക് അച്ഛനില്ലേ.. അച്ഛന് ഞാനും. പിന്നെന്തിനാ ഞാൻ കരയുന്നത്. ഇനിയും നമ്മളിങ്ങനെ ജീവിക്കും. എനിക്ക് സന്തോഷമാണ്. സത്യമായും.. എനിക്ക് സന്തോഷമാണ്….